കൊടുവള്ളി: ‘കമോൺ കൊടുവള്ളി’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന എ.ഐ. സാക്ഷരതാ യജ്ഞത്തിന്റെ കോളേജ് തല ഉദ്ഘാടനം നരിക്കുനി ബൈത്തുൽ ഇസ്സ കോളേജിൽ പി.കെ. ഫിറോസ് എം.എൽ.എ നിർവഹിച്ചു. അഞ്ചാം ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് എ.ഐ. സാങ്കേതികവിദ്യയിൽ അടിസ്ഥാനപരവും പ്രായോഗികവുമായ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഷമീർ, സൂപ്രണ്ട് കെ.കെ. അഹമ്മദ്, ടി.പി. നൗഫൽ പുല്ലാളൂർ, ടി. അഷ്റഫ്, അസിസ്റ്റന്റ് പ്രൊഫ. മിജാസ് പ്രസംഗിച്ചു. ഇഡാപ്റ്റ് അക്കാദമിക് കോ-ഓർഡിനേറ്റർ ഷിബിൻ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |