കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ ഓരോ വർഷവും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അതിനനുസൃതമായി അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ഉത്തരമേഖല നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന ഉത്തരമേഖലാ സമ്മേളനം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. നോയൽ മാത്യൂസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടോമി.കെ തോമസ്, പോരുവഴി ബാലചന്ദ്രൻ, കോ-ഓർഡിനേറ്റർ പി രാധാകൃഷ്ണക്കുറുപ്പ്, കെ.എം.എ നാസർ, വനിതാഫോറം കോ ഓർഡിനേറ്റർ ബിന്ദു പി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |