മുക്കം: ഓണാഘോഷത്തെ വരവേറ്റ് മുക്കം പ്രസ്ക്ലബും നോർത്ത് കാരശ്ശേരി വെസ്റ്റ് റൂട്ട് ഡവലപ്പേഴ്സും സംയുക്തമായി നോർത്ത് കാരശ്ശേരിയിൽ സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ നിരവധി ടീമുകൾ പങ്കാളികളായി.കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ മത്സരം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് റഫീഖ് തോട്ടുമുക്കത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെസ്റ്റ് റൂട്ട് ഡെവലപ്പേഴ്സ് ഭാരവാഹി ഷൈജു സുഹൈൽ, എ.പി.മുരളീധരൻ ,വഹാബ് കളരിക്കൽ, മുഹമ്മദ് കക്കാട്, സി.ഫസൽബാബു, ഫൈസൽ പുതുക്കുടി, പി.എസ്.അസയിൻ, ഉണ്ണിച്ചേക്കു, എൻ.ശശികുമാർ എന്നിവർ സംബന്ധിച്ചു. നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കുരുക്ഷേത്ര മടവൂർ ഒന്നാം സ്ഥാനം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |