കൊടുവള്ളി: കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 29, 30 തിയതികളിൽ എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ നാല് മുതൽ ആറ് വരെ കൊട്ടാരക്കരയിൽ നടക്കുന്ന സംസ്ഥാന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമുകളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ രാവിലെ ഒമ്പതിന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9946280979
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |