SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

ഓണാഘോഷം സംഘടിപ്പിച്ചു

താമരശ്ശേരി: താമരശ്ശേരി ചാടിക്കുഴിതാഴം ദൃശ്യ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തുന ഓണാഘോഷത്തിന്റെ ഭാഗമായി നാലായിരത്തോളം പേർക്ക് ഓണസദ്യ വിളമ്പി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കുചേർന്നു. ഇതിനുപുറമെ സാംസ്കാരിക സമ്മേളനം, മെഡിക്കൽ ക്യാമ്പ് പൂക്കള മത്സരം, ഓണക്കളികൾ, ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ തുടങ്ങി മറ്റ് നിരവധി പരിപാടികളും സംഘടിപ്പിച്ചു. കഴിഞ്ഞ 35 വർഷമായി പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന സാംസ്കാരിക വേദിയായ "ദൃശ്യ" നാട്ടുകാരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. മുൻവർഷങ്ങളിലും സമാന രൂപത്തിൽ ഓണാഘോഷം നടത്തിയിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ദൃശ്യയിലെ ചെറുപ്പക്കാർ സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL