കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറീസ് ഒഫ് ദി ഫ്യൂച്ചർ ആൻഡ് ഹ്യൂമൻ സെന്ററെഡ് എ.ഐ യൂസ് എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിച്ചു. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ബിജു.കെ.ഐസക് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ.ആന്റോ എൻ.ജെ, ലൈബ്രേറിയൻ എ.ജെ ടോംസൺ, അസി.ലൈബ്രേറിയൻ ദിവ്യകൃഷ്ണ എന്നിവർ പ്രസംഗിച്ചു. നൂറോളം പ്രതിനിധികൾ പങ്കെടുത്തു. പ്രൊഫ.ചന്ദ്രശേഖര, ഡോ. സി.ശ്യാമിലി , ഡോ. കെ.ജി സുധീർ , ഡോ.ടി.സുനിത തുടങ്ങിയവർ ക്ളാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |