കോഴിക്കോട്: ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡോൾഷെ എസ്‌തെറ്റിക്കയുടെ പ്രിവന്റീവ് വെൽനസ് ആൻഡ് ലോംഗിവിറ്റി സെന്റർ ഉദ്ഘാടനം ഇന്ന്. എരഞ്ഞിപ്പാലം ഡോൾഷെ എസ്‌തെറ്റിക്ക കേന്ദ്രത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങ് അഡ്വ.കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രതിരോധ ആരോഗ്യപരിപാലനം, ലൈഫ്‌സ്റ്റൈൽ മെഡിസിൻ, ലോംഗിവിറ്റി, മെഡിക്കൽ എസ്തറ്റിക്സ് തുടങ്ങിയ സേവനങ്ങളാണ് കേന്ദ്രത്തിൽ ലഭ്യമാക്കുക. ഡിജിറ്റൽ ഹെൽത്ത് റെക്കോർഡുകൾ, നൂതന ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ, ജീനോമിക് മെഡിസിൻ എന്നിവയും കേന്ദ്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കായി റേഡിയേഷൻ രഹിത സ്തനപരിശോധനാ സ്‌ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഡോ.എബ്രഹാം, ജോർട്ടിൻ മാർട്ടിൻ, ജിജോമാത്യു, ഡോ.ജോസ് തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |