SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

സൗജന്യ പരിശീലന പദ്ധതി

kdy1-
ലീപ് കരീറ്റിപ്പറമ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാധ്യം പഠനം ലളിതം പദ്ധതി ഉദ്ഘാടനം ഡോ. നിയാസ് നിർവഹിക്കുന്നു

കൊടുവള്ളി: വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാനും മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുകയും ചെയ്യുന്ന കുട്ടികൾക്കുള്ള പരിശീലന പദ്ധതിക്ക് തുടക്കം. കരീറ്റിപ്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലീപ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് രണ്ടര മാസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൊടുവള്ളി ഹൃദയാർദ്രം ചെയർമാൻ ഡോ. നിയാസ് ഉദ്ഘാടനം ചെയ്തു. ലീപ് ജനറൽ കൺവീനർ കെ.വി.ആർ. റാഷിദ്‌ അദ്ധ്യക്ഷത വഹിച്ചു. ലീപ് ട്രഷറർ വി.കെ. റഷീദ്, ലീപ് അക്കാദമിക് കൗൺസിൽ ചെയർമാൻ അബ്ദു മാനിപുരം, ഡോ. ലത്തീഫ് മുട്ടാഞ്ചേരി,സി. നാസർ,യു.വി. ഷാഹിദ് പ്രസംഗിച്ചു. പദ്ധതി കോ.ഓർഡിനേറ്റർ നിസാം സ്വാഗതവും പി.സി. ജാഫർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL