SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

വായ്പാവിതരണം സംഘടിപ്പിച്ചു

kunnamangalamnews
വനിതാ സ്വയം തൊഴിൽ ബോധവത്ക്കരണ ക്ലാസും വായ്പാവിതരണവും എം.എ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: വനിതാ വികസന കോർപ്പറേഷനും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി വനിതാ സ്വയംതൊഴിൽ ബോധവത്ക്കരണക്ലാസും വായ്പാവിതരണവും സംഘടിപ്പിച്ചു. എം.എ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് 2,89,15,000 രൂപ ചടങ്ങിൽ വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഒ.കെ സുലൈഖ, വനിതാ വികസന കോർപ്പറേഷൻ പ്രൊജക്ട് ഓഫീസർ നൗഫൽ കല്ലായി, എച്ച്.അർജ്ജുൻ കുമാർ, ഷംസീറ ഷമീർ, ടി.കെ ഹിതേഷ് കുമാർ, ശ്രീബ പുൽക്കുന്നുമ്മൽ, എം ബാബുമോൻ, വി.അനിൽ കുമാർ, ഷൈജ വളപ്പിൽ, കെ.പി അബ്ബാസ്, ബിജു പൂതക്കണ്ടി, സജീവ് കുമാർ പാണ്ഡ്യാല, അസ്ബിജ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL