SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

ആ​ര​വ​മു​ണ​ർ​ത്തി​ ​കാ​ലി​ക്ക​റ്റ് ​എ​ഫ്‌.​സി; വികാരനിർഭരമായി​ ​സ്റ്റേ​ഡി​യം

rijon-
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​കേ​ര​ള​ ​ഫു​ട്ബോ​ളി​ൽ​ ​കാ​ലി​ക്ക​റ്റ് ​എ​ഫ്.​സി​ ​ആ​രാ​ധ​ക​ർ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​മ​ര​ണ​പ്പെ​ട്ട​ ​കാ​ലി​ക്ക​റ്റ് ​എ​ഫ്.​സി​ ​താ​രം​ ​റി​ജോ​ൺ​ ​ജോ​സി​നും​ ​ക്ല​ബ് ​ സെ​ക്ര​ട്ട​റി​ ​ബി​നോ​ ​ജോ​സ് ​ഈ​പ്പ​നും​ ​ആ​ദ​ര​മ​ർ​പ്പി​ച്ച​് ഫ്ലക്സ് ഉയർത്തിയപ്പോൾ

കോഴിക്കോട്: കളിക്കളത്തിൽ ഇനി റിജോൺ ഇല്ലെങ്കിലും കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഗാലറി അവനെ മറന്നില്ല. ഒരാഴ്ച മുൻപ് അപ്രതീക്ഷിതമായി വിടപറഞ്ഞ കാലിക്കറ്റ് എഫ്.സിയുടെ പ്രിയതാരം റിജോൺ ജോസിന്റെ ഓർമകൾ നെഞ്ചിലേറ്റിയാണ് ആരാധകർ സ്വന്തം ടീമിന്റെ പോരാട്ടത്തിന് സാക്ഷിയായത്. റിജോണിന്റെ നാലാം നമ്പർ ജഴ്സി ഉയർത്തിപ്പിടിച്ച് ക്യാപ്റ്റൻ കെ. പ്രശാന്ത് ആദ്യ ഗോൾ സഹതാരത്തിന്റെ ഓർമയ്ക്ക് സമർപ്പിച്ചതോടെ ഗാലറിയും വികാരനിർഭരമായി. അടുത്തിടെ വിടപറഞ്ഞ ക്ലബ് സെക്രട്ടറി ബിനോ ജോസ് ഈപ്പനും ഗാലറി ആദരമർപ്പിച്ചു. ഗാലറിയിലും ആരാധകർ ഇരുവരുടെയും ഫോട്ടോ പതിപ്പിച്ച ഫ്ലക്സും വിരിച്ചു. ആ ഓർമകൾക്കൊപ്പം കളത്തിൽ കാലിക്കറ്റ് എഫ്.സി വിജയവും കുറിച്ചു. തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലെ ആദ്യ ജയം. മത്സരത്തിന് മണിക്കൂറുകൾ മുൻപേ തങ്ങളുടെ ഇഷ്ട ടീമിന് പ്രോത്സാഹനവുമായി ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ടീമുകളുടെ കൊടികളും ജേഴ്സികളുമണിഞ്ഞ് വൈകിട്ട് അഞ്ചരയോടെ തന്നെ ഗ്യാലറികൾ തിങ്ങിനിറഞ്ഞു. മുഴങ്ങുന്ന ആർപ്പുവിളികളും പാട്ടുകളും കൈയടികളും ചേർന്ന് കോഴിക്കോടിന്റെ ഫുട്ബോൾ ആവേശം വീണ്ടും ഉയരത്തിലെത്തി. കിരീടലക്ഷ്യവുമായി ഇറങ്ങിയ കാലിക്കറ്റ് എഫ്‌സിക്ക് പിന്തുണയുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരാധകർ സ്റ്റേഡിയത്തിന് ഉത്സവച്ചായ പകർന്നു. ഹോം ഗ്രൗണ്ടിൽ തിരുവനന്തപുരം കൊമ്പൻസുമായായി കൊമ്പ്കോർത്ത കാലിക്കറ്റ് എഫ്‌.സിയുടെ ആദ്യ മത്സരത്തിൽ വിജയം അവർക്കൊപ്പം നിന്നു.

യുവ ഫുട്ബോൾ താരങ്ങൾക്ക് പ്രൊഫഷണൽ വേദി നൽകുക, ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൂപ്പർ ലീഗ് ആദ്യ പതിപ്പിനേക്കാൾ ആവേശത്തോടെയാണ് മൂന്നാം പതിപ്പ് കോഴിക്കോട്ടുകാർ ഏറ്റെടുത്തത്. കഴിഞ്ഞ സീസണിലെ സെമി നിരാശ മറികടന്ന് കിരീടം സ്വന്തമാക്കാനാണ് കാലിക്കറ്റ് എഫ്‌.സിയുടെ ശ്രമം. ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനം ആഘോഷമാക്കാൻ കോഴിക്കോട്ടുകാർ തീരുമാനിച്ചതോടെ അവധി ദിവസമായിരുന്നിട്ടു കൂടി വലിയ ഗതാഗത സ്തംഭനമാണ് മാനാഞ്ചിറയിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുമുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL