SignIn
Kerala Kaumudi Online
Monday, 12 October 2026 6.53 AM IST

മാനസികാരോഗ്യ ദിനാചരണം

ulkhadanam-
മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ നടന്ന ലോകമാനസികാരോഗ്യ ദിനാചരണം മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യദിനം ആചരിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്കായി " സംഘർഷത്തിൽ നിന്ന് സന്തോഷത്തിലേക്ക് " എന്ന വിഷയത്തിൽ ബോധവത്കരണം നടത്തി.

പരിപാടി മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സി എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ റൈനീഷ് നീലാംബരി മുഖ്യാതിഥിയായി. മാനേജർ സി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ വിജയൻ, പ്രഭാകരൻ ടി, കെ ഷീബ, ബഷീർ മലയമ്മ എന്നിവർ പ്രസംഗിച്ചു. സൈക്യാട്രിക്ക് സോഷ്യൽവർക്കർ ഐശ്വര്യ ദേവ് ടി.കെ ക്ലാസിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL