ഫറോക്ക്: ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. മെൻ്റൽ ഹോസ്പിറ്റലിലെ റിട്ട. സൂപ്രണ്ടും മാനസിക രോഗ ചികിത്സാ വിദഗ്ദ്ധനുമായ ഡോ. കെ.ആർ ബാലകൃഷ്ണനെ ആദരിച്ചു. ഫറോക്ക് പേട്ടയിലുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് വിജയകുമാർ പൂതേരി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ. ശരത് മണ്ണൂർ ആദര സമ്മേളനം ഉദ്ഘാടനം ചെയ്ത് പൊന്നാടയും മെമൻ്റോയും സമർപ്പിച്ചു. എം.എ ബഷീർ, എം ജഹാഷ് അലി, തിലകൻ ഫറോക്ക്, രാജേഷ് നെല്ലിക്കോട്ട്, സി രാജൻ, മുഹമ്മദുകോയ ചെമ്പകശ്ശേരി, വി.എ സലിം, ഡോ. കെ.ആർ ബാലകൃഷ്ണൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |