രാമനാട്ടുകര: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ജീവനിയുടെയും നേതൃത്വത്തിൽ ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ അനുഭവങ്ങൾ കേൾക്കാം, യഥാർത്ഥ മാറ്റം സൃഷ്ടിക്കാം’ എന്ന പ്രമേയത്തിൽ മാനസികാരോഗ്യ ബോധവത്ക്കരണ ശിൽപ്പശാല കോളേജിലെ ഗുരുവാണി ഹാളിൽ പ്രിൻസിപ്പൽ ഡോ.ടി. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ഇംഹാൻസ് കോഴിക്കോടിലെ സൈക്യാട്രിക് നഴ്സിംഗ് വിഭാഗം ലക്ചറർ അൽക രാജു ശിൽപ്പശാലക്ക് നേതൃത്വം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ്, ജീവനി കോർഡിനേറ്റർ ഡോ. അനീസ് മുഹമ്മദ്, ജീവനി കൗൺസിലർ ഷംസിയ, ഇസാഫ് ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ സബിൻ, കെ.അശ്വതി, അമീറ എം.ആദിത്യ കെ.എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |