SignIn
Kerala Kaumudi Online
Monday, 12 October 2026 5.50 AM IST

സൈക്കിളിൽ കേരളം ചുറ്റി മുബാറക് ഭായി വയനാട്ടിൽ

mubarak
സൈക്കിളിൽ മുബാറക് ഭായി വയനാട്ടിൽ

കൽപ്പറ്റ: പശ്ചിമബംഗാളിൽ നിന്ന് ജോലി തേടി കേരളത്തിലെത്തി മലയാളം പഠിച്ച് മലയാളികളുടെ പ്രിയങ്കരനായ മുബാറക് ഭായി സൈക്കിളിൽ കേരളം ചുറ്റുന്നു. അഞ്ചുദിവസം മുമ്പ് യാത്ര ആരംഭിച്ച മുബാറക്, താമരശ്ശേരി ചുരം സൈക്കിളിൽ ചവിട്ടിക്കയറി ഞായറാഴ്ച ഉച്ചയോടെ കൽപ്പറ്റയിലെത്തി. രാവിലെ ആറുമണിയോടെ അടിവാരത്ത് നിന്ന് ചുരം കയറാൻ തുടങ്ങിയതാണ്. താമരശ്ശേരി ചുരം സൈക്കിളിൽ മറികടക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് മുബാറക് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയമുള്ളവർ അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാനെത്തി. മലയാളികളെപ്പോലെ സ്‌നേഹമുള്ള ജനതയെ മറ്റെവിടെയും കണ്ടിട്ടില്ലെന്നും കേരളത്തിൽ സ്ഥിരതാമസമാക്കാൻ ആലോചിക്കുകയാണെന്നും മുബാറക് പറഞ്ഞു. സൈക്കിളിൽ രാജ്യം ചുറ്റുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സമൂഹമാദ്ധ്യമങ്ങളിൽ മാതൃഭാഷയിൽ സംസാരിക്കാൻ കഴിയും. പക്ഷേ, അത് മലയാളികൾക്ക് മനസ്സിലാകില്ല. മലയാളികളുടെ കരുതലാണ് തന്നെക്കൊണ്ട് മലയാളം സംസാരിപ്പിക്കുന്നത്. പത്ത് വർഷം മുമ്പാണ് മുബാറക് കേരളത്തിൽ ജോലി തേടിയെത്തിയത്. നിലവിൽ മലപ്പുറം എടവണ്ണപ്പാറയിലാണ് താമസം. പതിനായിരം രൂപയിൽ താഴെ വിലയുള്ള സാധാരണ സൈക്കിളിലാണ് യാത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL