നന്മണ്ട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ ഇടത് പാർട്ടികളും കോൺഗ്രസും മറ്റും ചേർന്ന് രാജ്യത്ത് കലാപമഴിച്ചുവിടാനാണ് ശ്രമിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. വി.പി ശ്രീപത്മനാഭൻ പറഞ്ഞു. ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല നേതൃയോഗം നന്മണ്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ പി. സത്യപ്രകാശൻ, വി.വി രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ.പി രാമദാസ്, കെ. രജിനേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |