മുക്കം: വനിത കബഡി മത്സരം സംഘടിപ്പിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടീമുകളാണ് മത്സരിച്ചത്. പരമ്പര അടിസ്ഥാനത്തിൽ മുക്കം ഹൈസ്ക്കൂളിൽ നടന്ന മത്സരം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്‌നി ഉദ്ഘാടനം ചെയ്തു. ബബിത മനോജ് ,സുഹറ വഹാബ്, എൻ.പത്മനാഭൻ, ശശി വെണ്ണക്കോട്, ഷബീർ കണ്ണൂർ, ജിതേഷ് കോഴിക്കോട് പ്രസംഗിച്ചു.
ഈ വർഷത്തെ സ്കൂൾ എ.കെ.എഫ്.ഐ മത്സരങ്ങളിൽ കേരള ടീം അംഗങ്ങളായി സെലക്ഷൻ ലഭിച്ച ടി നിരഞ്ജന, ശ്രീകാവ്യ , ഫാത്തിമ സിയ്യ, അവിഘ്‌ന,അൻവിയ, ഫാത്തിമ ഫൈബ എന്നിവരെയും കബഡി അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ അമരത്ത് അരനൂറ്റാണ്ട് പിന്നിട്ട എൻ. പത്മനാഭനെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |