കുറ്റ്യാടി: ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും നാദാപുരം മണ്ഡലം സെക്രട്ടറിയുമായിരുന്ന കായക്കൊടിയിലെ എ.പി ഗംഗാധരൻ്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ട്രഷറർ വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.പി രജീഷ് അദ്ധ്യക്ഷത വഹിച്ചു. നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എം.സി അനീഷ്, മണ്ഡലം സെക്രട്ടറി വി.കെ. ശ്രീജിത്ത്, കർഷകമോർച്ച ജില്ലാ സെക്രട്ടറി രാജു തോട്ടും ചിറ, അമൽ രാജ്, പി.പി ഇന്ദിര, ബീന മോളി, കെ.കെ ഗിരിഷ്, കെ.എസ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |