SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

ബി.ജെ.പി പ്രതിഷേധ മാർച്ച്

img
കെ.കെ രമ എം.എൽ എ യുടെ വീട്ടിലേക്ക് ബി.ജെ.പി മാർച്ച് നടത്തിയപ്പോൾ

വടകര: എസ്.ഐ.ആറിനെതിരെ പ്രതിഷേധിക്കുന്നവർ രാജിവെക്കാതെ സമരരംഗത്ത് തുടരുന്നത് വിരോധാഭാസമാണെന്നും ഗാർഖെയുടെയും രാഹുലിന്റെയും എം.എ ബേബിയുടേയും അഭിപ്രായം മാനിച്ചു കേരളത്തിലെ 137 ഇടത് വലതു എം.എൽ.എമാർ രാജിവെക്കണം എന്നും രാംദാസ് മണലേരി പറഞ്ഞു. എസ്.ഐ.ആർ തെറ്റാണെങ്കിൽ വടകര എം.എൽ.എ രാജി വെക്കുക എന്ന മുദ്രാവാക്യവുമായി ബി.ജെ.പി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കെ രമയുടെ വസതിയിലേക്ക് മാർച്ച്‌ നടത്തി.

കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാംദാസ് മണലേരി ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ.പി അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അമൽ രാജ് ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി വ്യാസൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL