SignIn
Kerala Kaumudi Online
Tuesday, 10 November 2026 11.35 AM IST

'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട, നിയമനടപടി ഉണ്ടായാൽ നേരിടും'

k-muraleedharan
കെ മുരളീധരൻ

കാസർകോട്: വന്ദേമാതരം ആലപിച്ച് പൂർത്തിയാക്കുന്നതിന് മുമ്പ് വേദിയിൽ ഇരുന്ന ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ വിമർശനം. ബിജെപിയാണ് സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയത്. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്‌ഘാടന ചടങ്ങിലാണ് സംഭവം. വിവാദമായതോടെ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി രംഗത്തെത്തി.

സർക്കാർ പരിപാടികളിൽ ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. 'സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയിൽ ഈശ്വര പ്രാർത്ഥന മാത്രമാണ് അജണ്ടയുടെ ഭാഗമായിരുന്നത്. ഇത്തരം പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് അംഗീകരിക്കാനാവില്ല. വന്ദേമാതരം ആലപിച്ച് പൂർത്തിയാകുന്നതിന് മുമ്പ് വേദിയിൽ ഇരുന്നതുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടായാൽ അത് നേരിടാൻ തയ്യാറാണ്. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ല' - കെ മുരളീധരൻ പറഞ്ഞു.

ഇന്നലെ നടന്ന ചടങ്ങിൽ മന്ത്രിക്കൊപ്പം കാസർകോട് ജില്ലാ കളക്‌‌ടർ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, കല്ലട്ര മാഹിൻ എംഎൽഎ എന്നിവരും വേദിയിലുണ്ടായിരുന്നു. ചടങ്ങിൽ കെ നീലകണ്‌ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി കെ ഫൈസലും വന്ദേമാതരം ആലപിച്ച് പൂർത്തിയാകുന്നതുവരെ എഴുന്നേറ്റുനിന്നു.

English Summary

Health Minister K Muraleedharan faced criticism from the BJP for remaining seated before Vande Mataram was completed at a government event in Kasaragod. The minister defended his actions, stating that official government programmes should not follow the BJP's agenda and that he was ready to face any legal action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN CONTROVERSY, VANDE MATARAM KASARAGOD, BJP CRITICISM KERALA, KASARAGOD MULLERIA NEWS, VANDE MATARAM VIVADAM KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA