SignIn
Kerala Kaumudi Online
Friday, 06 November 2026 11.44 AM IST

'കോൺഗ്രസിനെ ഇറ്റലിയിലേക്കല്ല, അറബിക്കടലിലേക്ക് എറിയണം'; പരിഹാസവുമായി സുരേഷ് ഗോപി

suresh-gopi
കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

തൃശൂർ: കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല അറബിക്കടലിലേക്ക് എറിയുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. ബിജെപി തൃശൂരിലെ മൂന്ന് ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്രയുടെ സമാപനച്ചടങ്ങിലെ ജനാധിപത്യ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പരിപാടിയിൽ ആദ്യം സംസാരിച്ച ബിജെപി ദേശീയ നേതാവ് എംഎ വെങ്കിടേശന്റെ പ്രസംഗത്തിന് പിന്നാലെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ബ്രിട്ടീഷുകാരുടെ വ്യാജസന്തതിയായ കോൺഗ്രസിനെ ഇറ്റലിയിലേക്കും ചൈനയുടെ വ്യാജസന്തതിയായ കമ്യൂണിസ്റ്റുകാരെ ചൈനയിലേക്കും അയയ്ക്കണമെന്നാണ് വെങ്കിടേശൻ പറഞ്ഞത്.

'എഫ്സിആർഎ ബിൽ, 33ശതമാനം സ്ത്രീ സംവരണം, മണ്ഡലപുനനിർണയം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കോൺഗ്രസ് എസ്ഐആർ ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്നത്. വർഷകാലസമ്മേളനത്തിൽ എഫ്സിആർഎ ബിൽ പാസാക്കേണ്ടതായിരുന്നു. അതിനിടെയാണ് നീറ്റിന്റെ പേരിൽ യുവാക്കളെ പ്രക്ഷോഭത്തിനിറക്കിയത്. വഖഫ് നിയമത്തിനെതിരെ ബിജെപി ഇതര നിയമസഭകളെല്ലാം പ്രമേയം പാസാക്കി. മുത്തലാഖിനെതിരെുള്ള നിയമം വന്നപ്പോഴും അവർ എതിർത്തു. ആറുവർഷത്തെ ശിക്ഷയാണ് അവരെ പ്രകോപിപ്പിച്ചത്.ഞങ്ങൾ തെറ്റുചെയ്യും, മുത്തലാഖ് തുടരും, പക്ഷേ ശിക്ഷിക്കരുത് എന്നുപറയുന്നത് എന്തുവ്യവസ്ഥയാണ്'- സുരേഷ് ഗോപി ചോദിച്ചു.

English Summary

Union Minister Suresh Gopi sparked controversy with his remark that Congress should be thrown into the Arabian Sea rather than sent to Italy. He made the statement while inaugurating a public meeting marking the conclusion of a BJP-organised democratic protection march in Thrissur.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH GOPI, CONGRESS, SURESH GOPI CONTROVERSY, BJP KERALA, SURESH GOPI SPEECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA