SignIn
Kerala Kaumudi Online
Friday, 25 September 2026 9.45 AM IST

പിടിവിട്ട് കൊവിഡ് വ്യാപനം 399 പേർക്ക് പോസിറ്റീവ്

kovid

കോഴിക്കോട് : ജില്ലയിൽ ഇന്നലെ 399 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 358 പേർക്ക് രോഗബാധയുണ്ടായി. 24 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ നാല് പേർക്കും അന്യസംസ്ഥാനത്ത് നിന്നെത്തിയ 13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 2509 കോഴിക്കോട്ടുകാരാണ് ചികിത്സയിലുള്ളത്. 128 പേർ രോഗമുക്തരായി.

 വിദേശം- 4

ഏറാമല- 2, പയ്യോളി -1, തുറയൂർ -1

 അന്യസംസ്ഥാനം- 13

ചെക്യാട്- 1,ചെങ്ങോട്ടുകാവ്- 1, ഏറാമല -1, ഫറോക്ക് -2, കൊടുവളളി- 1, ഒളവണ്ണ -4, തിരുവളളൂർ -1,തുറയൂർ- 1,ഓമശ്ശേരി- 1

 ഉറവിടം വ്യക്തമല്ലാത്തത്- 24

കോർപ്പറേഷൻ-3 (കിണാശ്ശേരി, എരഞ്ഞിപ്പാലം, പന്നിയങ്കര), വടകര -3, പയ്യോളി -2, ഫറോക്ക്- 2, ചെറുവണ്ണൂർ (ആവള) -1,അഴിയൂർ -1,ചോറോട് -1,കക്കോടി -1,കീഴരിയൂർ -1,കൊടുവളളി -1, കൊയിലാണ്ടി- 1, കുന്ദമംഗലം -1, മണിയൂർ -1, ഒളവണ്ണ -1, ഓമശ്ശേരി- 1, പെരുവയൽ- 1,തിരുവമ്പാടി- 1,കോട്ടൂർ -1.

 സമ്പർക്കം 358

കോർപ്പറേഷൻ -136 (ബേപ്പൂർ, ചെലവൂർ, പയ്യാനക്കൽ, ചക്കുംകടവ്, കല്ലായി, പുതിയകടവ്, സെൻട്രൽ മാർക്കററ്, കൊളത്തറ, മീഞ്ചന്ത, കിണാശ്ശേരി, വെളളിമാടുകുന്ന്, പൊക്കുന്ന്, പുതിയങ്ങാടി, നടക്കാവ്, പളളിക്കണ്ടി, നല്ലളം, തിരുവണ്ണൂർ, ഫ്രാൻസിസ് റോഡ്, കുണ്ടുങ്ങൽ, നടുവട്ടം, വെങ്ങാലി, വെളളയിൽ, മാങ്കാവ്, മൂഴിക്കൽ, പന്നിയങ്കര, വട്ടക്കിണർ, ഗോവിന്ദപുരം, വേങ്ങേരി, പൂളാടിക്കുന്ന്, കോന്നാട്. ശാന്തി നഗർ കോളനി, എടക്കാട്, കൊമ്മേരി, കരുവിശ്ശേരി, കുളങ്ങരപീടിക) ,വടകര- 34, കടലുണ്ടി -34,ഒളവണ്ണ- 20,ഫറോക്ക്- 18,കൊയിലാണ്ടി- 12, അഴിയൂർ -10, കുന്ദമംഗലം- 10,ഒഞ്ചിയം- 9,അരിക്കുളം- 9,തിരുവളളൂർ -9 ,ചോറോട് -8,താമരശ്ശേരി- 6,തിക്കോടി -4,കക്കോടി -4,ഏറാമല -3,കീഴരിയൂർ -3,നടുവണ്ണൂർ- 3,ബാലുശ്ശേരി -2, കുരുവട്ടൂർ -2,പെരുമണ്ണ -2,രാമനാട്ടുകര- 2, ഉളളിയേരി- 2, ചെറുവണ്ണൂർ (ആവള) -1,ചക്കിട്ടപ്പാറ- 1, ചങ്ങരോത്ത്- 1,ചേളന്നൂർ -1,കാരശ്ശേരി -1,കൊടിയത്തൂർ -1,മണിയൂർ- 1,മരുതോങ്കര -1,നൊച്ചാട് -1,പേരാമ്പ്ര- 1,തിരുവമ്പാടി -1,ഉണ്ണികുളം- 1,മുക്കം -1,മേപ്പയ്യൂർ- 1,പനങ്ങാട് -1,കൂരാച്ചുണ്ട്- 1

 128 പേർക്ക് രോഗമുക്തി

ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 128 പേർ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 865 പേർ ഉൾപ്പെടെ ജില്ലയിൽ 18055 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 95632 പേർ നിരീക്ഷണം പൂർത്തിയാക്കി. 3776 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 585 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും, 3150 പേർ വീടുകളിലും, 41 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 19 പേർ ഗർഭിണികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL