SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.05 PM IST

പറന്ന്, പറന്ന് ... 5,000 കടന്ന് !!

spread

 രോഗികൾ 5,015  ടി.പി.ആർ 26. 66

കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനം തുടരവെ രോഗബാധിതരുടെ എണ്ണത്തിൽ ഇതാദ്യമായി 5,000 കടന്ന് കോഴിക്കോട്. സംസ്ഥാനത്ത് ഏറ്റവും കൂടുതലും ഇവിടെത്തന്നെ. ജില്ലയിൽ ഇന്നലെ 5,015 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26. 66 ശതമാനം.

സമ്പർക്കം വഴിയാണ് 4,820 പേർക്കു രോഗബാധ. 186 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേർക്കും പോസിറ്റീവായി. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 19,663 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1567 പേർ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 8,419 പേർ ഉൾപ്പെടെ 76,276 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 37,4591 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ 34,618 പേരാണ്. കോഴിക്കോട്ട് ചികിത്സയിലുള മറ്റു ജില്ലക്കാർ 314 പേരും. 88 കോഴിക്കോട്ടുകാർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 15, അത്തോളി 1, ചക്കിട്ടപ്പാറ 30, ചെക്യാട് 4, ചേളന്നൂർ 1, ചെറുവണ്ണൂർ 1, എടച്ചേരി 6, ഏറാമല 1, ഫറോക്ക് 12, കടലുണ്ടി 11, കാവിലുംപാറ 2, കായക്കൊടി 2, കോടഞ്ചേരി 1, കൊടുവള്ളി 1, കൊയിലാണ്ടി 1, കുന്ദമംഗലം 1, കുന്നുമ്മൽ 1, കുറ്റ്യാടി 1, മരുതോങ്കര 1, മുക്കം 1, നാദാപുരം 24, നടുവണ്ണൂർ 1, നരിപ്പറ്റ 4, ഒളവണ്ണ 8, പയ്യോളി 1, പേരാമ്പ്ര 2, പെരുമണ്ണ 1, പുറമേരി 10, രാമനാട്ടുകര 1, താമരശ്ശേരി 1, തൂണേരി 21, വടകര 3, വളയം 4, വാണിമേൽ 8, വേളം 3.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 1781 , അരിക്കുളം 42, അത്തോളി 28, ആയഞ്ചേരി 31, അഴിയൂർ 7, ബാലുശ്ശേരി 66, ചക്കിട്ടപ്പാറ 19, ചങ്ങരോത്ത് 27, ചാത്തമംഗലം 46, ചെക്യാട് 11, ചേളന്നൂർ 64, ചേമഞ്ചേരി 37, ചെങ്ങോട്ട്കാവ് 17, ചെറുവണ്ണൂർ 20, ചോറോട് 58, എടച്ചേരി 22, ഏറാമല 40, ഫറോക്ക് 52, കടലുണ്ടി 66, കക്കോടി 60, കാക്കൂർ 18, കാരശ്ശേരി 21, കട്ടിപ്പാറ 21, കാവിലുംപാറ 67, കായക്കൊടി 25, കായണ്ണ 47, കീഴരിയൂർ 12, കിഴക്കോത്ത് 29, കോടഞ്ചേരി 45, കൊടിയത്തൂർ 11, കൊടുവള്ളി 32, കൊയിലാണ്ടി 148, കൂടരഞ്ഞി 10, കൂരാച്ചുണ്ട് 10, കൂത്താളി 12, കോട്ടൂർ 17, കുന്ദമംഗലം 78, കുന്നുമ്മൽ 19, കുരുവട്ടൂർ 55, കുറ്റ്യാടി 37, മടവൂർ 27, മണിയൂർ 50, മരുതോങ്കര 59, മാവൂർ 21, മേപ്പയ്യൂർ 20, മൂടാടി 39, മുക്കം 49, നാദാപുരം 70, നടുവണ്ണൂർ 22, നന്മണ്ട 53, നരിക്കുനി 39, നരിപ്പറ്റ 29, നൊച്ചാട് 18, ഒളവണ്ണ 115, ഓമശ്ശേരി 44, ഒഞ്ചിയം 15, പനങ്ങാട് 45, പയ്യോളി 69, പേരാമ്പ്ര 48, പെരുമണ്ണ 69, പെരുവയൽ 24, പുറമേരി 37, പുതുപ്പാടി 98, രാമനാട്ടുകര 21, തലക്കുളത്തൂർ 39, താമരശ്ശേരി 68, തിക്കോടി 49, തിരുവള്ളൂർ 26, തിരുവമ്പാടി 59, തൂണേരി 14, തുറയൂർ 22, ഉള്ള്യേരി 39, ഉണ്ണികുളം 32, വടകര 81, വളയം 11, വാണിമേൽ 28, വേളം 35, വില്യാപ്പള്ളി 27.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL