SignIn
Kerala Kaumudi Online
Sunday, 13 September 2026 5.23 PM IST

ടി.പി.ആർ ഇപ്പോഴും 10ന് മുകളിൽ

kovid

കോഴിക്കോട്: കൊവിഡ് ബാധിതർ ആയിരത്തിന് താഴെ എത്തിയെങ്കിലും ജില്ലയിൽ ഇന്നലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തന്നെ നിൽക്കുകയാണ്. മരണ നിരക്കും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 749 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 739 പേർ രോഗ ബാധിതരായി. 12.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരിച്ചവരുടെ എണ്ണം 2746 ആയി. രോഗം ബാധിച്ച നാല് പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 6142 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 1918 പേർ കൂടി രോഗമുക്തി നേടി.


ഉറവിടം വ്യക്തമല്ലാത്തവർ

നാദാപുരം 1,നരിപ്പറ്റ 1,തിരുവള്ളൂർ 1, വളയം 1.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 170, അരിക്കുളം 4, അത്തോളി 5, ആയഞ്ചേരി 5, അഴിയൂർ 3, ബാലുശ്ശേരി 5, ചക്കിട്ടപ്പാറ 10, ചങ്ങരോത്ത് 4, ചാത്തമംഗലം 24, ചെക്ക്യാട് 2, ചേളന്നൂർ 7, ചേമഞ്ചേരി 4, ചെങ്ങോട്ട്കാവ് 8, ചെറുവണ്ണൂർ 12, ചോറോട് 6, എടച്ചേരി 1, ഏറാമല 3, ഫറോക്ക് 6, കടലുണ്ടി 3, കക്കോടി 10, കാക്കൂർ 5, കാരശ്ശേരി 2, കട്ടിപ്പാറ 7, കാവിലുംപാറ 8, കായക്കൊടി 9, കായണ്ണ 3, കീഴരിയൂർ 9, കിഴക്കോത്ത് 5, കോടഞ്ചേരി 16, കൊടിയത്തൂർ 5, കൊടുവള്ളി 21, കൊയിലാണ്ടി 52, കൂടരഞ്ഞി 2, കൂരാച്ചുണ്ട് 4, കൂത്താളി 3, കോട്ടൂർ 7, കുന്ദമംഗലം 10, കുന്നുമ്മൽ 2, കുരുവട്ടൂർ 7, കുറ്റ്യാടി 3, മടവൂർ 1, മണിയൂർ 12, മരുതോങ്കര 9, മാവൂർ 18, മേപ്പയ്യൂർ 7, മൂടാടി 4, മുക്കം 9, നാദാപുരം 4, നടുവണ്ണൂർ 11, നൻമണ്ട 2, നരിക്കുനി 1, നരിപ്പറ്റ 4, നൊച്ചാട് 12, ഒളവണ്ണ 14, ഓമശ്ശേരി 6, ഒഞ്ചിയം 3, പനങ്ങാട് 4, പയ്യോളി 7, പേരാമ്പ്ര 21, പെരുമണ്ണ 2, പെരുവയൽ 8, പുതുപ്പാടി 4, രാമനാട്ടുകര 4, തലക്കുളത്തൂർ 4, താമരശ്ശേരി 11, തിക്കോടി 16, തിരുവള്ളൂർ 1, തിരുവമ്പാടി 6, തൂണേരി 2, തുറയൂർ 2, ഉള്ള്യേരി 8, ഉണ്ണികുളം 13, വടകര 8, വളയം 9, വാണിമേൽ 10, വേളം 6, വില്യാപ്പള്ളി 4.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL