SignIn
Kerala Kaumudi Online
Friday, 11 September 2026 10.13 AM IST

വ്യവസായ സംരംഭകർക്ക് മലബാർ ചേംബറിന്റെ സഹായഹസ്തം

chember

കോഴിക്കോട്: മലബാറിലെ വ്യവസായികൾക്ക് ദുബയിലും തിരിച്ചും സംരംഭം തുടങ്ങുന്നതിന് സഹായം നൽകാൻ മലബാർ ചേംബറും ദുബയ് ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷനും ധാരണാപത്രം ഒപ്പിട്ടതായി മലബാർ ചേംബർ ഒഫ് കൊമേഴ്സ് ഭാരവാഹികൾ അറിയിച്ചു.

പ്രവാസി മലയാളികൾക്ക് ഉൾപ്പെടെ ഇവിടെ സംരംഭം തുടങ്ങാൻ താല്പര്യമുണ്ടെങ്കിലും സംസ്ഥാനത്തെ നടപടി ക്രമങ്ങൾ ഭയന്ന് മാറി നിൽക്കുകയാണ്. സംരംഭകരുടെ പ്രയാസങ്ങൾ ഒഴിവാക്കാൻ സർക്കാർ പലതരം നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും താഴേതട്ടിൽ എത്തുന്നില്ല. ഇത് മാറ്റിയെടുക്കുകയാണ് പ്രഥമ ലക്ഷ്യം.

ഇരു സംഘടനാ പ്രതിനിധികളും ചേർന്ന് രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പിൽ സംരംഭകർക്ക് ഉണ്ടാവുന്ന പ്രയാസങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും. വി.കെ ഷംസുദ്ദീനാണ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ .

മലബാറിൽ കൂടുതൽ വികസന പദ്ധതികൾ ആരംഭിക്കാനും അതുവഴി കൂടുതൽ പേർക്ക് തൊഴിലവസരം ലഭിക്കാനും ധാരണാപത്രം ഉപകരിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ്, സെക്രട്ടറി എം.എ മെഹബൂബ്, വൈസ് പ്രസിഡന്റുമാരായ എം.നിത്യാനന്ദ കമ്മത്ത്, എം.പി.എം ബഷീർ, മുൻ സെക്രട്ടറി ലെഫ്. കേണൽ (റിട്ട.) കെ.കെ മനു, കെ അരുൺകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL