SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.43 AM IST

കടകളുടെ മേൽക്കൂര പൊളിക്കാനുള്ള നീക്കം കച്ചവടക്കാർ തടഞ്ഞു

madam
വൈരാഗി മഠത്തിനോട് ചേർന്ന കടയുടെ മേൽക്കൂര പൊളിച്ചനിലയിൽ

കോഴിക്കോട് : മേലേപാളയത്തെ വൈരാഗി മഠത്തിനോട് ചേർന്ന കടകളുടെ മേൽക്കൂര മുന്നറിയിപ്പില്ലാതെ പൊളിക്കാനുള്ള നീക്കം കച്ചവടക്കാർ തടഞ്ഞു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായണ് ഓടുകൾ മാറ്റിയത്. കച്ചവടക്കാർ അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് സ്ഥലത്തെത്തി കെട്ടിടം പൊളിക്കൽ നിർത്തിവെപ്പിച്ചു. ജ്വല്ലറി ഉൾപ്പെടെയുള്ള കെട്ടിടത്തിന്റെ മേൽക്കൂരയാണ് പൊളിച്ചത്. മഴ പെയ്താൽ കടമുറിയിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.

ക്ഷേത്രം നടത്തിപ്പുകാർ കടകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനെതിരെ കച്ചവടക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഒമ്പത് മുറികളുള്ള കെട്ടിടത്തിന്റെ മേൽക്കൂര പൊളിക്കാൻ തുടങ്ങിയതെന്ന് കച്ചവടക്കാർ പരാതിപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL