SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.03 PM IST

പെറ്റ് ഷോപ്പ് അസോ. ജില്ലാസമ്മേളനം 11ന്

pet
pet

കോഴിക്കോട്: അക്വേറിയം ആൻഡ് പെറ്റ്‌സ് ഷോപ്പ് അസോസിയേഷ(എ.പി.എസ്.എ)ന്റെ പ്രഥമ ജില്ലാ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും 11 ന് സ്പാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ എം.പി അംഗത്വ വിതരണം നടത്തും. മെഗാ മെഡിക്കൽക്യാമ്പ്, കുടുംബസംഗമം, കലാപരിപാടികൾ, സ്‌നേഹവിരുന്ന്, മുതിർന്ന കടക്കാരെ ആദരിക്കൽ, രക്തദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, കലാകായികരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കൽ എന്നിവ നടക്കും.
മുൻകാല പ്രവർത്തകരായ ശിവരാജ് പാലക്കാട്, സി.എം.എഫ്.ആർ.ഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ.കെ ഫിലിപ്പോസ് തുടങ്ങിയവരെ ആദരിക്കും. പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, സെക്രട്ടറി കെ.പി ദാവൂദലി, പി. ഹരീഷ്, കെ. ആനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL