SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി 

d
താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

പെരിന്തൽമണ്ണ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ അരി, പലചരക്ക്, പച്ചക്കറി, മത്സ്യമാംസ വിൽപ്പനശാലകൾ, ഹോട്ടലുകൾ മൊത്ത വ്യാപാര ശാലകൾ, റീട്ടെയിൽ വിൽപ്പനശാലകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. അമിത വില ഈടാക്കൽ, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. വിലവിവരം രേഖപ്പെടുത്താത്തതിനും മറ്റു ക്രമക്കേടുകൾ കണ്ടെത്തിയതിനും കടയുടമകൾക്ക് നോട്ടീസ് നൽകി. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ വി. അബ്ദുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ കെ.സി സഹദേവൻ, ജി.കെ. ഷീന, ടി.എ
രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL