SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് വിജയിപ്പിക്കുക: സമരസമിതി

d
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് വിജയിപ്പിക്കുന്നതിനു വേണ്ടി സമര സമിതി മലപ്പുറത്ത് നടത്തിയ ജില്ലാ കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം :വിവിധ ആവശ്യങ്ങളുന്നയിച്ച് 2025 ജനുവരി 22 ന് നടക്കുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സൂചനാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമര സമിതി ഭാരവാഹികളുടെ മലപ്പുറം ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ എഫ് സംസ്ഥാന കമ്മിറ്റി അംഗം ജംഷീർ അദ്ധ്യക്ഷത വഹിച്ചു. സമര സമിതി നേതാക്കളായ വിനോദ്, ആഷിഷ് , ഡോ. നൗഫൽ, കെ.സി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ രാകേഷ് മോഹൻ സ്വാഗതവും കവിത സദൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL