SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

ചെറവല്ലൂർ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂർ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. പശ്ചാത്തല വികസന മേഖലയിൽ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളിലൂടെ കേരളം വലിയ മുന്നേറ്റം സാധ്യമാക്കുകയാണ്. സംസ്ഥാനത്തെ പകുതിയിലധികം റോഡുകളും ബിഎം ബിസി റോഡുകളായി മാറി. ഇവ ദീർഘകാലം നിലനിൽക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. പുതിയ ബണ്ട് റോഡ് പൊന്നാനിയുടെ വികസനത്തിന് ഉതകുന്ന ഒന്നായി മാറുമെന്നും മന്ത്രി പറഞ്ഞു. പി നന്ദകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.

ചങ്ങരംകുളം ചെറവല്ലൂരിനെയും പെരുമ്പടപ്പിനെയും ബന്ധിപ്പിക്കുന്ന നെൽവയലിലൂടെയുള്ള, നിലവിൽ വളരെ ഇടുങ്ങിയ വീതി കുറഞ്ഞ മണ്ണ് റോഡാണിത്. കോൾപാടത്തിന്റെ ഭംഗി കളയാതെ നിലവിലുള്ള റോഡിനോട് ചേർന്ന് എട്ട് കോടി ചെലവിലാണ് പുതിയ റോഡ് നിർമിക്കുന്നത്. കായലിന്റെ കുറുകെ നിർമ്മിച്ചിട്ടുള്ള പ്രസ്തുത ബണ്ട് റോഡിന്റെ ഒരു ഭാഗത്ത് കോൾ പാടവും മറുഭാഗത്ത് നെൽപ്പാടവുമാണുള്ളത്. നിലവിൽ ബണ്ട് റോഡിന് മൂന്ന് മീറ്റർ വീതി മാത്രമാണുള്ളത്. 650 മീറ്റർ നീളമുള്ള ഈ റോഡ്, ഫുട്പാത്ത് ഉൾപ്പെടുത്തി ഒമ്പത് മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. നിലവിലെ റോഡിൽ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎൽഡിസി) നിർമിച്ച പാലത്തിന് സമാന്തരമായി 20 മീറ്റർ നീളത്തിൽ പുതിയ പാലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിസാർ, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് അഷ്രഫ് മുക്കണ്ടത്ത്, നിഷാദത്ത് ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫ നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി റംഷാദ്, പൊതുമരാമത്ത് എക്സി. എഞ്ചിനിയർ സിഎച്ച് അബ്ദുൽ ഗഫൂർ, അസി. എക്സിക്യൂട്ടൂവ് എഞ്ചിനിയർ എം.കെ സിമി, അസി. എഞ്ചിനിയർ ഷജിൽ, രാഷട്രീയ പാർട്ടി പ്രതിനിധികളായ സിപി മുഹമ്മദ് കുഞ്ഞി, ഒ എം ജയപ്രകാശ്, വി കെ അനസ് മാസ്റ്റർ, സുബൈർ കൊട്ടിലിങ്ങൽ, മുഹമ്മദലി, സുമേഷ് കാരക്കാട്ട്, റഷീദ് വിരിപ്പിൽ, ലോഹിതാക്ഷൻ, കോൾ കമ്മിറ്റി പ്രതിനിധി അലി അഹമ്മദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL