മലപ്പുറം: അങ്ങാടിപ്പുറം തളി മഹാശിവക്ഷേത്രത്തിൽ നടക്കുന്ന അതിരുദ്ര മഹായഞ്ജത്തിന്റ ഭാഗമായി നടക്കുന്ന വിളംബര ജ്യോതി പ്രയാണത്തിന് നാളെയും മറ്റന്നാളും ഏറനാട് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം നൽകും. വെള്ളിയാഴ്ച വൈകിട്ട് ആറിന് പുക്കോട്ടൂരിലെ വെള്ളൂർ ശാസ്താ ഭഗവതി ക്ഷേത്രത്തിലെത്തും.പിറ്റേന്ന് രാവിലെ ഏഴിന് പൂക്കോട്ടൂർ ത്രിപുരാന്തക ക്ഷേത്രം, മേൽമുറി ധന്വന്തരി ക്ഷേത്രം, കോട്ടപ്പടി കോട്ടമ്മൽ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങുമെന്ന് ക്ഷേത്രസംരക്ഷണ സമിതി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |