SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

ശുചീകരണം 

nagarsbha

നിലമ്പൂർ: നഗരസഭയിൽ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരും എയുഇജിഎസ് വിഭാഗം ജീവനക്കാരുടെയും സഹായത്തോടെ നഗരസഭാ പരിധിയിൽ വടപുറം മുതൽ ശുചീകരണം ആരംഭിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ. രാജീവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കക്കാടൻ റഹീം അദ്ധ്യക്ഷത വഹിച്ചു. അരുമ ജയകൃഷ്ണൻ, പി.എം.ബഷീർ, നഗരസഭ ക്ലിനിക് സിറ്റി മാനേജർ കെ.രാജീവൻ, സിഡിഎസ് ചെയർപേഴ്സൺ സിനി സുന്ദരൻ, സിഡിഎസ് മെമ്പർമാർ, കൗൺസിലർമാരായ ശബരീശൻ, ഗോപാലകൃഷ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിനോദ്, ബിന്ദു, ഹരിത കേരളം റിസോഴ്സ് പേഴ്സൺ ശിൽപ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL