SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

വനിത സംവരണ ബില്ല്: രാഷ്ട്രപതിക്ക് നിവേദനം നൽകും: ബി.ജെ.പി

d
d

തിരൂർ: കേന്ദ്രമന്ത്രിസഭ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കാൻ ബി.ജെ.പി വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ രാഷ്ട്രപതിക്ക് നിവേദനം നൽകുമെന്ന് ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ തിരൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളും പ്രതിഷേധങ്ങളും മഹിളാ മോർച്ചയുടെ നേത്യത്വത്തിൽ സംഘടിപ്പിക്കും. ബി.ജെ.പി വെസ്റ്റ് ജില്ല ജന.സെക്രട്ടറി എം. പ്രതീഷ്, ജില്ല വൈസ് പ്രസിഡന്റുമാരായ മല്ലിക താനൂർ, ടി. ഹരിദാസൻ, കർഷക മോർച്ച വെസ്റ്റ് ജില്ല പ്രസിഡന്റ് കെ.പി.പ്രദീപ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL