വണ്ടൂർ: ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വണ്ടൂർ പഞ്ചായത്ത് കമ്മിറ്റി മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വി.എം.സിയിൽ സംഘടിപ്പിച്ച ക്യാമ്പ് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് പി ഷബീർ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥയായ ഡോ. പ്രവീണയുടെ നേതൃത്വത്തിലായിരുന്നു രക്തം ശേഖരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് പി. ഷൈജു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി. രജീഷ്, മേഖല സെക്രട്ടറിമാരായ ടി.പി. രഹനാസ് , കെ.എം. അജയ്, മേഖലാ പ്രസിഡന്റുമാരായ ലൈജു ജേക്കബ്, നിഖിൽ, ബ്ലോക്ക് കമ്മിറ്റി അംഗമായ എം. നിധിൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |