SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ

d
സൗത്ത് പല്ലാർ ഭാഗങ്ങളിൽ മതിലുകളിൽ കാണുന്ന ആഫ്രിക്കൻ ഭീമൻ ഒച്ചുകൾ

കുറ്റിപ്പുറം: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ നാട്ടുകാർക്ക് തലവേദനയാവുന്നു. ആഫ്രിക്കൻ നാടുകളിൽ കണ്ടുവരുന്ന ഈ ഒച്ചുകൾ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ജൈവ അധിനിവേശ ഭീഷണിയായിട്ടുണ്ട്.
2018, 2019 കാലയളവിലെ പ്രളയ സമയത്തുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവ വ്യാപിക്കുന്നത്. ആദ്യം കൊടക്കൽ, ബന്തർകടവ് ഭാഗങ്ങളിലാണ് കണ്ടിരുന്നത്.
പൂർണ്ണവളർച്ചയെത്തിയ ഒച്ചുകളുടെ തോടിന് ഏഴു മുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടാകും. കോൺ ആകൃതിയിലുള്ള തവിട്ടുനിറത്തിലുള്ള തോടുകളാണ് ഇവയ്ക്കുള്ളത്. ഇവയുടെ വംശവർദ്ധനവ് അതിവേഗത്തിലാണ് . ഒറ്റത്തവണ 500 ഓളം മുട്ടകളിടുന്ന ഇവ ഒരു വർഷത്തിൽ ആയിരക്കണക്കിന് മുട്ടകൾ വിരിയിക്കുന്നു.
സസ്യയിനങ്ങൾ ആഹാരമാക്കുന്ന ഇവ കൃഷിയിടങ്ങളെ പൂർണ്ണമായി നശിപ്പിക്കും. തോടിന്റെ വളർച്ചയ്ക്ക് കാത്സ്യം ആവശ്യമായതിനാൽ വീടുകളുടെ ചുവരുകളിലെ സിമന്റും ചുണ്ണാമ്പും വരെ നശിപ്പിക്കാറുണ്ട്. ജലത്തിലെ ചെറിയ സസ്യങ്ങളെയും ഭക്ഷിക്കും.

പഞ്ചായത്തിലെ പല വിദ്യാലയങ്ങളിലും മുറ്റത്തും ചുമരുകളിലും ക്ലാസ് റൂമുകളിലും വരെ എത്തിയിട്ടുണ്ട്. ശരീരത്തിൽ ഉപ്പ് വിതറിയാണ് ഇവയെ നശിപ്പിക്കുന്നത്.
പുകയില, തുരിശ് മിശ്രിതം തളിക്കുന്നതും ഇവയെ ഇല്ലാതാക്കാൻ സഹായിക്കും.

ആരോഗ്യഭീഷണിയും

  • തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് രോഗത്തിന് കാരണമാകുന്ന റാറ്റ് ലങ് വേം എന്ന വിരകളുടെ ഇടനിലക്കാരുമാണ് ഇവയെന്നത് ആരോഗ്യഭീഷണിയുമുയർത്തുന്നു.
  • ഒച്ചുകൾ പറ്റിപ്പിടിച്ച പച്ചക്കറികൾ നന്നായി കഴുകാതെ ഉപയോഗിക്കുന്നതിലൂടെയോ, ഇവയുടെ സ്രവങ്ങൾ ശരീരത്തിൽ കലരുന്നതിലൂടെയോ രോഗബാധയുണ്ടാകാം.
  • ഇവയെ വെറുംകൈയോടെ തൊടരുതെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
  • ഇവയെ നശിപ്പിക്കാൻ ശ്രമിക്കുമ്പോഴും കൈയുറ ധരിക്കേണ്ടതുണ്ട്.


ആഫ്രിക്കൻ ഒച്ചുകൾ കൂടുതൽ വ്യാപകമാവും മുമ്പ് ഇവയെ നശിപ്പിക്കാൻ അധികൃതർ ശക്തമായ നടപടിയെടുക്കണം.

സൽമാൻ കരിമ്പനക്കൽ, പരിസ്ഥിതി പ്രവർത്തകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWSCCCCCCCCCCCCCCCCCCCCCCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL