SignIn
Kerala Kaumudi Online
Sunday, 05 July 2026 7.30 AM IST

ലോഗോ പ്രകാശനവും ഏകദിന ശിൽപശാലയും

mpm
ഫോറസ്ട്രി ക്ലബ്ബുകളുടെ ഔദ്യോഗിക ലോഗോ പ്രകാശനവും ഏകദിന ശിൽപശാലയും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബ്ബുകളിലെ അംഗങ്ങൾക്ക് ഏകദിന ശില്പശാലയും വനംവന്യജീവി വകുപ്പിന്റെ ഔദ്യോഗിക ഫോറസ്ട്രി ക്ലബ്ബ് ലോഗോയുടെ വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് കെ.എ. മുഹമ്മദ് സൈനുൽ ആബിദീൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജി. ജിതേഷ് അനിൽ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിലമ്പൂർ സൗത്ത് ഡിവിഷൻ ജി.ധനിക്‌ലാൽ, കോഴിക്കോട് വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വി.പി. ജയപ്രകാശ്, നാഷണൽ ഗ്രീൻ ക്രോപ്സ് ജില്ലാ-കോഡിനേറ്റർ ഒ.ഹമീദലി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL