SignIn
Kerala Kaumudi Online
Sunday, 05 July 2026 6.17 AM IST

ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.

ulgadanam
ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.

തിരുനാവായ: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും കൃഷിഭവൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹന്നത്ത് ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പള്ളത്ത്, വാർഡ് മെമ്പർമാരായ സബിത, റസിയ, രതീഷ് തുടങ്ങിയവർ പങ്കെടുത്തു. കർഷകർക്ക് ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ സൗജന്യമായി നൽകി. തെങ്ങിൻ തൈവില്പനയും നടന്നു. കർഷകരുടെയും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ചന്തയിൽ ദൃശ്യമായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL