SignIn
Kerala Kaumudi Online
Sunday, 05 July 2026 6.16 AM IST

കടുവാ ഭീഷണി: വീണ്ടും താളം തെറ്റി മലയോര കർഷകരുടെ ജീവിതം

കാളികാവ് : കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ മലയോര കർഷകരുടെ ജീവിതം വീണ്ടും താളം തെറ്റുന്നു. ഒരുവർഷംമുമ്പ് തൊഴിലാളിയെ കടുവ കൊന്നതോടെ ആറുമാസത്തോളം മലയോരം നിശ്ചലമായിരുന്നു.
ഭയത്തിൽ നിന്നും മുക്തി നേടി തൊഴിലാളികൾ ജോലിക്കെത്താൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളു. അതിനിടയിലാണ് കഴിഞ്ഞ ദിവസം കേരള എസ്റ്റേറ്റിൽ വീണ്ടും കടുവയെ കണ്ടെത്തിയത്. രണ്ടു തൊഴിലാളികളാണ് കടുവയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.
ഇതോടെ തോട്ടങ്ങളിൽ ജോലി ചെയ്യാൻ തൊഴിലാളികൾ ഭയപ്പെടുകയാണ്.
നേരം പുലരുന്നതിനുമുമ്പാണ് റബർ തോട്ടങ്ങളിൽ തൊഴിലാളികളെത്തുക. ഇത് ഏറെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതാണ്.
കഴിഞ്ഞ ദിവസം കടുവയെ കണ്ട ഭാഗത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിരോധന നടക്കുന്നുണ്ട്. ഇതൊന്നും തൊഴിലാളികളുടെ ഭയാശങ്കയ്ക്ക് കുറവ് വരുത്തുന്നില്ല.കടുവയെ കണ്ട ഭാഗത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന വിവരത്തിനനുസരിച്ച് കെണി സ്ഥാപിക്കുന്ന നടപടിയിലേക്ക് നീങ്ങും.
ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകരുടെയും തൊഴിലാളികളുടെയും യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ കർഷക സംഘടന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

പൂട്ടി തോട്ടങ്ങൾ

  • ഏറെ വർഷങ്ങളായി കാട്ടാനപ്പേടിയിൽ കഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ കടുവാപ്പേടി കൂടി ആയതോടെ തോട്ടങ്ങളിൽ ജോലിക്ക് തൊഴിലാളികളെ കിട്ടാനില്ല. അതിനാൽ വനാതിർത്തിയോട് ചേർന്ന തോട്ടങ്ങൾ പലതും പൂട്ടിയിട്ടിരിക്കുകയാണ്.
  • കർഷകരുടെയും തൊഴിലാളികളുടെയും സുരക്ഷയ്ക്കായി വനംവകുപ്പും സർക്കാരും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് കർഷക സംഘ സംഘടനകളുടെ പരാതി.
  • മൂന്നു വർഷത്തിലേറെയായി കർഷകരുടെ സ്വയരക്ഷയ്ക്കായുള്ള തോക്കുകൾ സർക്കാർ ലൈസൻസ് പുതുക്കി നൽകാതെ പിടിച്ചു വച്ചിരിക്കുകയാണ്.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL