തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പ സും പരിസരവും ആഫ്രിക്കൻ ഒച്ച് ഭീഷണിയിൽ. സ ർവ്വകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പ്, ബ ഷീർ ചെയർ, സുവോളജി പഠന വകുപ്പ് തുടങ്ങിയ കെട്ടിടങ്ങളുടെ പരിസരങ്ങളിലാണ് ഇവ വ്യാപകമായുളളത്. ക്യാമ്പസിലെ മരചില്ലകളിലും കെട്ടിടങ്ങളുടെ ചുമരുകളിലും പറ്റി പിടിച്ചിരിക്കുന്ന നിലയിലാണ് ഇവയു ള്ളത്.
നിരവധി രോഗാണുക്കളുടെ വാഹകനായി പ്രവ ർത്തിക്കുന്നവയാണ് ഈയിനം ഒച്ചുകൾ .മഴക്കാലത്ത് ഇവയുടെ എ ണ്ണം ഗണ്യമായി വർദ്ധി ക്കുകയുംകൃഷിയിടങ്ങൾ, വീടുകളുടെ പരിസരങ്ങ ൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾഎന്നിവിടങ്ങളിൽ വലിയ തോതിൽ കാണ പ്പെടുകയുംചെയ്യുന്നു.
നിരവധി പരാന്നഭോജികൾ,ബക്ടീരിയകൾ, ഫംഗസുകൾ, മറ്റ് രോഗാണുക്കൾ എന്നിവയുടെ ഇടത്താവള ആതിഥേയർ അല്ലെങ്കിൽ യാന്ത്രിക വാഹകൻ ആയി പ്രവർത്തിക്കുന്നതിനാൽ ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷ ണിയാണ്. രോഗബാധിതമായ എലികളുടെ മലത്തിലൂടെ പരാന്നഭോ ജികളുടെ ലാർവകൾ ഒച്ചിയിൽപ്രവേശിക്കുകയും തുടർന്ന് മനുഷ്യരി ലേക്കും മറ്റ് മൃഗങ്ങളിലേ ക്കും പകരുകയും ചെയ്യു ന്നു. ഇവയെ നീക്കം ചെയ്യാൻ നടപടികളുണ്ടാവണമെന്ന് വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപ്പെടുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |