SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

തിരൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസിന് ഐ.എസ്.ഒ അംഗീകാരം

kaimaari
ഐ.എസ്.ഒ അംഗീകാരം കൈമാറുന്നു.

തിരൂർ:ഗുണമേന്മയുള്ള ഭരണ സംവിധാനത്തിന് ലഭിക്കുന്ന ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കറ്റ് തിരൂർ നഗരസഭാ കുടുംബശ്രീ സി.ഡി.എസിന് ലഭിച്ചു.നഗരസഭാ ചെയർപേഴ്സൺ കീഴേ ടത്തിൽ ഇബ്രാഹിം ഹാജിയുടെ സാന്നിദ്ധ്യത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ ഫാത്തിമത്ത് സജ്‌ന അംഗീകാരം അധികൃതരിൽ നിന്നും ഏറ്റുവാങ്ങി.

ആഗസ്റ്റ് എട്ടിന് മന്ത്രി കെ.എം. ഷാജിക്ക് നൽകുന്ന സ്വീകരണ സമ്മേളനത്തിൽ വച്ച് ഔദ്യോഗികമായി മന്ത്രിയിൽ നിന്ന് നഗരസഭസർട്ടിഫിക്കറ്റ് ഏറ്റു വാങ്ങും. സി.ഡി.എസിനെ അവാർഡിന് പ്രാപ്തമാക്കിയ എല്ലാവരെയും നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിംഹാജി അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL