താനൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രഖ്യാപിച്ച ദ്വൈവാര ലഹരി വിരുദ്ധ കാമ്പെയിനോടനുബന്ധിച്ച് താനൂർ ഈസ്റ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ മുഅല്ലിംകൾ പ്രതിജ്ഞയെടുത്തു. കാമ്പെയിനിന്റെ ഭാഗമായി റെയ്ഞ്ച് പരിധിയിലെ എല്ലാ മദ്രസകളിലും സ്‌പെഷ്യൽ അസംബ്ലിയും കൂട്ട പ്രതിജ്ഞയും ബോധവൽക്കരണവും നടക്കും. റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് നിസാമുദ്ദീൻ ഹസനി തങ്ങൾ, ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ, ട്രഷറർ കെ.പി ആലി ഹാജി, മുദരിബ് ഷമീം ദാരിമി പരപ്പനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |