താനൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തെ തകർക്കുന്ന പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കൽ നടപടി പിൻവലിക്കുക, യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.എം താനൂർ ഏരിയാ കമ്മിറ്റിയംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. ഗോപാലൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം കെ. സുലോചന, ഐ.എൻ.എൽ നേതാവ് അഷ്റഫ് തെയ്യാല, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മേലെപ്പുറം, നവ്യ, കെ.പി.കെ തങ്ങൾ, കെ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |