
മലപ്പുറം: തിരുവോണത്തോടനുബന്ധിച്ച് നാട്ടിലേക്ക് തിരിക്കുന്ന മലയാളികളെ കൊള്ളയടിക്കാൻ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി അന്തർസംസ്ഥാന സ്വകാര്യ ബസുകൾ. മലയാളികൾ ഏറെയുള്ള ബംഗളൂരുവിൽ നിന്ന് ഈ മാസം 20 മുതൽ 24 വരെ സാധാരണ നിരക്കിന്റെ മൂന്നിരട്ടിയോളം ഈടാക്കുന്നുണ്ട്. ട്രെയിൻ കൺഫേം ടിക്കറ്റുകൾ തീർന്നതും പ്രത്യേക തീവണ്ടി സർവീസുകളുടെ അപര്യാപ്തതയുമാണ് സ്വകാര്യ ബസുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നത്. ടിക്കറ്റ് കൊള്ള തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും കൂടുതൽ കെ.എസ്.ആർ.ടി.സി , ട്രെയിൻ പ്രത്യേക സർവീസുകൾ അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. ബംഗളൂരുവിൽ നിന്ന് വൈകിട്ട് 6.30 ഓടെയാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. രാത്രി 11.25നാണ് അവസാന സർവീസ്. രാവിലെ നേരത്തെ നാട്ടിലെത്തുന്ന സർവീസുകൾക്കാണ് കൂടുതൽ നിരക്ക് ഈടാക്കുന്നത്.
വിവിധ റൂട്ടുകളിലെ നിരക്ക്
ബംഗളൂരു ............................ തിരൂർ
എസി സ്ലീപ്പർ : 1,750 - 2,100 രൂപ
നോൺ എസി സ്ലീപ്പർ / സീറ്റർ: 1,700 - 2,000 രൂപ
ബംഗളൂരു ............................. മലപ്പുറം
എസി സ്ലീപ്പർ : 1,700 - 2,100 രൂപ
നോൺ എസി സ്ലീപ്പർ / സീറ്റർ: 1,359 - 1,700 രൂപ
ബംഗളൂരു ........................... നിലമ്പൂർ
എസി സ്ലീപ്പർ : 1,529 - 1,700 രൂപ
നോൺ എസി സ്ലീപ്പർ / സീറ്റർ: 821
(കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ്
ബസിലെ നിരക്ക്)
ബംഗളൂരു ...................... പെരിന്തൽമണ്ണ
എസി സ്ലീപ്പർ : 1,500 - 1,700 രൂപ
നോൺ എസി സ്ലീപ്പർ / സീറ്റർ: 1,379 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |