കൊച്ചി: ഹോട്ടൽ, റസ്റ്റോറന്റ് മേഖലയ്ക്ക് ജി.എസ്.ടി. ഇളവുകളും എം.എസ്.എം.ഇ ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമന് നിവേദനം നൽകി.
ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയിൽ കോമ്പോസിഷൻ നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെന്നും, ജി.എസ്.ടി. റഗുലർ സ്‌കീം തിരഞ്ഞെടുത്തവർക്ക് ഇൻപുട് ടാക്‌സ് സൗകര്യവും ഹോട്ടൽ മേഖലയ്ക്ക് എം.എസ്.എം.ഇ. ആനുകൂല്യങ്ങളും നൽകണമെന്ന് ഭാരവാഹികൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |