തിരൂർ': ലോക വയോജന ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ ആര്യ വൈദ്യശാല തിരൂർ ബ്രാഞ്ചും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരൂർ ബ്ലോക്കും സംയുക്തമായി നടത്തിയ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. തിരൂർ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ അഡ്‌മിനിസ്റ്റ്രേഷൻ എം. ടി. ബീന ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് മാനേജറും സീനിയർ മെഡിക്കൽ ഓഫീസറുമായ ഡോ. മുഹമ്മദ് അറഫാത്ത് മുഖ്യാതിഥിയായി. ഡോ എ .കെ അർജ്ജുൻ ക്ലാസെടുത്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഭാരവാഹി കെ.കെ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബാബു മലോൽ സ്വാഗതവും ഗിരിജ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |