
തിരൂർ: ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന്റെ മുന്നോടിയായുള്ള ദ്രവ്യകലശം ആരംഭിച്ചു. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണത്തോടെയാണ് ദ്രവ്യ കലശം ആരംഭിച്ചത്. ഇന്ന് വിവിധ കലശ പൂജകളും കലശാഭിഷേകവും പ്രായശ്ചിത്ത ഹോമം,നവകം,പ്രായശ്ചിത്തഹോമ കലശാഭിഷേകം, മുളപൂജ തുടങ്ങിയവ നടക്കും. വൈകിട്ട് അഞ്ചിന് കുണ്ഡശുദ്ധി, മുളപൂജ, ഭഗവതിസേവ, അത്താഴപൂജ എന്നിവയ്ക്ക് ശേഷം രാത്രി എട്ടിന് നടയടയ്ക്കും. ദ്രവ്യകലശ ചടങ്ങുകൾ ആറു ദിവസം നീണ്ടുനിൽക്കും. നവംബർ 14നാണ് തിരുവോണമഹോത്സവം. ദ്രവ്യ കലശത്തിന്റെ ഭാഗമായുള്ള താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് ,മേൽശാന്തി പെരിഞ്ചേരി അനൂപ് നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. കലശപൂജയോട് അനുബന്ധിച്ചുള്ള പ്രത്യേക വാദ്യത്തിന് ഉണ്ണികൃഷ്ണമാരാർ തൃപ്രങ്ങോട് നേതൃത്വം നൽകും.ആറു ദിവസം നീണ്ടുനിൽക്കുന്ന ദ്രവ്യകലശ താന്ത്രിക ചടങ്ങുകൾ നവംബർ 13ന് സമാപിക്കും. നവംബർ 10 മുതൽ ക്ഷേത്രത്തിലെ പുറത്തെ വേദിയിൽ വിവിധ കലാപരിപാടികളും കലശത്തിന്റെ ഭാഗമായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |