SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.09 AM IST

താനാളൂർ കനിവ് ട്രസ്റ്റ് ഹെൽത്ത് കാർഡ് വിതരണവും ഉപഹാരസമർപ്പണവും നടത്തി

d

താനാളൂർ:ജീവകാരുണ്യ പ്രവർത്തനരംഗത്ത് 15 വർഷക്കാലമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന താനാളൂർ കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നിർധനകുടുംബങ്ങൾക്ക് നൽകിവരുന്ന ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. മല്ലിക നിർവഹിച്ചു.
കനിവ് ചെയർമാൻ ഉബൈദുള്ള താനാളൂരിന് കനിവു നൽകുന്ന ഉപഹാരം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി സമ്മാനിച്ചു. ലഹരി നിർമ്മാർജ്ജന സമിതി കനിവ് ട്രസ്റ്റ് വൈസ് ചെയർമാൻ വടുതല മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു . യുവജനവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.എം. മുഹസിൻ ബാബു ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL