SignIn
Kerala Kaumudi Online
Friday, 11 September 2026 4.44 PM IST

ഭാവിവധുവിനെയും വീട്ടുകാരെയും ഇംപ്രസ് ചെയ്യണം; യുവാവ് പ്രധാനമന്ത്രിയുടെ ഓഫീസ് ഐഡി നിർമിച്ചത് എഐ ഉപയോഗിച്ച്

rohan-parikh
പ്രധാനമന്ത്രി നരേന്ദ്ര മോദി, രോഹൻ പരീക്ക്

മുംബയ്: പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനെന്ന പേരിൽ വ്യാജ ഐഡിയുമായി മുംബയിൽ പിടിയിലായ യുവാവിന്റെ മൊഴി പുറത്ത്. ഭാവിവധുവിന്റെയും വധുവിന്റെ വീട്ടുകാരുടെയും മുന്നിൽ മതിപ്പുണ്ടാക്കാനാണ് ഇത്തരത്തിൽ ആൾമാറാട്ടം നടത്തിയതെന്നാണ് യുവാവ് പൊലീസിനോട് വെളിപ്പെടുത്തിയത്.

24കാരനായ രോഹൻ പരീക്കും ഇയാളുടെ ബോഡി ഗാർഡായ ദിലീപ് കുന്ദ്രയുമാണ് കഴിഞ്ഞ തിങ്കളാഴ്‌ച ബാന്ദ്രയിലെ ഷോപ്പിംഗ് കോംപ്ളക്‌സിൽ നിന്ന് അറസ്റ്റിലായത്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയുടെ പരിസരത്തുനിന്നായിരുന്നു യുവാവ് പിടിയിലായത്. രോഹന്റെ പക്കൽ വ്യാജ പിഎംഒ ഐഡി കാർഡും ദിലീപിന്റെ കൈവശം ഒരു തോക്കുമുണ്ടായിരുന്നു. ഇവർ പിടിയിലായതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലെയും പരിസരത്തെയും സുരക്ഷ ശക്തമാക്കിയിരുന്നു.

അടുത്തിടെയാണ് രോഹന്റെ വിവാഹനിശ്ചയം നടന്നത്. താൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണെന്നും കേന്ദ്രത്തിൽ വലിയ സ്വാധീനമുണ്ടെന്ന് കാണിക്കാനുമായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് യുവാവിന്റെ മൊഴി. 2025ൽ എഐ ഉപയോഗിച്ചാണ് ഇയാൾ ഐഡി കാർ‌ഡ് നിർമിച്ചത്. തന്റെ വ്യാജ പ്രതിച്ഛായ നിലനിർത്തുന്നതിനായി പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് 'ജിയോ വേൾഡ് പ്ലാസ'യിൽ പ്രവേശിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ഇതിനുമുമ്പ് രണ്ടുതവണ ഇയാൾ ഒറ്റയ്ക്ക് സ്ഥലം നിരീക്ഷിക്കാനെത്തിയെന്നും പൊലീസ് അറിയിച്ചു. വിവിഐപി പാസ് മുഖേന പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നയിടത്ത് കടന്ന് തന്റെ സ്വാധീന ശക്തി ഭാവി വധുവിനെയും വീട്ടുകാരെയും കാണിക്കാനായിരുന്നു യുവാവിന്റെ നീക്കം.

രോഹന് പുറമെ ബോഡി ഗാർഡിനെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. രോഹന്റെ ഓഫീസ് അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന പ്രഥമേഷ് ബാഗുൽ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വിവിഐപി സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

Mumbai: A 24-year-old, Rohan Pareek, was arrested along with his bodyguard for impersonating a PMO official using a fake ID card. He confessed to police that his motive was to impress his future bride and her family. The arrest occurred near a Prime Minister's event, leading to tightened security protocols. Pareek faces charges including cheating and forgery.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROHAN PARIKH, FAKE PMO ID, PMO ID CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360