SignIn
Kerala Kaumudi Online
Monday, 05 October 2026 2.36 AM IST

പൊന്നാനിയിൽ മറനീക്കി വിഭാഗീയത; ഔദ്യോഗിക പാനലിനെതിരെ മത്സരം

cpm

പൊന്നാനി: സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം. ഔദ്യോഗിക പാനലിലെ ഒരാൾ തോറ്റു. അഡ്വ. പി.കെ.ഖലീമുദ്ധീനെ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയിലേക്ക് അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ നാലുപേരാണ് മത്സരിച്ചത്. ശശി വെളിയങ്കോട്, പി.വി.നൂറുദ്ദീൻ, ഇ.കെ.ഖലീൽ, പി.വി.ലത്തീഫ് എന്നിവരാണ് പാനലിനെതിരെ മത്സരിച്ചത്. ഇതിൽ പി.വി.ലത്തീഫ് വിജയിച്ചു. ഔദ്യോഗിക പാനലിന്റെ ഭാഗമായ സുരേഷ് കാക്കനാത്താണ് പുറത്തുപോയത്.

പി.കെ.ഖലീമുദ്ദീൻ, ഇ ജി നരേന്ദ്രൻ, പി വി അയ്യൂബ്, അഡ്വ.ഇ സിന്ദു, പി ഇന്ദിര, എം സുനിൽ, കെ ഗോപിദാസ്, യു.കെ.അബൂബക്കർ, എൻ.കെ.ഹുസൈൻ, സുനിൽ കാരാട്ടേൽ, സി.പി.മുഹമ്മദ്കുഞ്ഞി, പി.എം.ആറ്റുണ്ണി തങ്ങൾ, രജീഷ് ഊപ്പാല, എം.എ.ഹമീദ്, എൻ.കെ.സൈനുദ്ധീൻ, വി.വി.സുരേഷ്, വി.പി.പ്രബീഷ്, തേജസ്.കെ.ജയൻ, പി.വി.ലത്തീഫ് എന്നിവരാണ് ഏരിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

ഔദ്യോഗിക പാനൽ സമ്മേള പ്രതിനിധികൾക്ക് മുന്നിൽ വച്ചതോടെ നാല് പേർ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തുവന്നു. ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് മത്സരം ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും നാലുപേരും വഴങ്ങിയില്ല. 137 പേരാണ് സമ്മേളന പ്രതിനിധികളായുണ്ടായിരുന്നത്. 136 പേരുടെ വോട്ടാണ് സാധുവായത്. മത്സരത്തിലൂടെ ഔദ്യോഗിക പാനലിൽ നിന്ന് പുറത്തുപോയ സുരേഷ് കാക്കനാത്തിന് 76 വോട്ടുകളാണ് ലഭിച്ചത്. മത്സരത്തിലൂടെ കമ്മിറ്റിയിലെത്തിയ പി.വി.ലത്തീഫിന് 78 വോട്ടുകൾ ലഭിച്ചു. മത്സരിച്ച ശശി വെളിയങ്കോടിന് 67ഉം, നൂറുദ്ധീന് 78ഉം, ഇ.കെ.ഖലീലിന് 71ഉം വോട്ടുകൾ ലഭിച്ചു.

യു.കെ അബൂബക്കർ, എം.സുനിൽ, സുനിൽ കാരാട്ടേൽ എന്നിവർക്കാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. മൂന്ന് പേർക്കും 135 വോട്ടുകൾ വീതം ലഭിച്ചു. പി.കെ.ഖലീമുദ്ദീൻ, അഡ്വ.ഇ.സിന്ധു, എം.എ ഹമീദ് എന്നിവർക്ക് നൂറിൽ താഴെ വോട്ടാണ് ലഭിച്ചത്. 80 വോട്ട് ലഭിച്ച സിന്ധുവിനാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ചത്. ഖലീമുദ്ദീൻ 96, ഇ.ജി.നരേന്ദ്രൻ 131, പി.വി അയ്യൂബ് 126, പി.ഇന്ദിര 128, കെ.ഗോപിദാസ് 124, ഹുസൈൻ പാടത്തെകായിൽ 132, സി.പി.മുഹമ്മദ് കുഞ്ഞി 134, പി.എം.ആറ്റുണ്ണി തങ്ങൾ 132, രജീഷ് ഊപ്പാല 111, എം.എ.ഹമീദ് 95, എൻ.കെ.സൈനുദ്ധീൻ 121, വി.പി.പ്രബീഷ് 132, വി.വി.സുരേഷ് 127, തേജസ് കെ ജയൻ 127 എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച വോട്ടുകൾ.

നേരത്തെ എരിയ കമ്മിറ്റിയിലുണ്ടായിരുന്നവരിൽ വി.പി.ബാലകൃഷ്ണൻ, ടി.ദാമോദരൻ, ഷിനീഷ് കണ്ണത്ത് എന്നിവർ ഇത്തവണ ഇടം നേടിയില്ല. മത്സരത്തെ തുടർന്ന് ഔദ്യോഗിക പാനലിൽ നിന്ന് പുറത്തുപോയ സുരേഷ് കാക്കനാത്തിനെ ജില്ലാ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി.സക്കറിയയാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

സമ്മേളന പ്രതിനിധികൾ ഉന്നയിച്ച വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഇന്നലെ കാലത്ത് നടന്നത്. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, എരിയ സെക്രട്ടറി പി.കെ.ഖലീമുദ്ദീൻ, പി.ശ്രീരാമകൃഷ്ണൻ, പി.നന്ദകുമാർ എന്നിവർ മറുപടി നൽകി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർടിയിൽ രൂപപ്പെട്ട വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതാണ് ഏരിയ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലൂടെ പ്രകടമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL