
മണ്ണാർക്കാട്: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനുമായ പി.ജെ.മൈക്കിൾ ജോസഫിനെ കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ജോസഫ് സ്നേഹോപഹാരം കൈമാറി. ജില്ലാ പഞ്ചായത്തംഗം റെജി ജോസ്, പഞ്ചായത്തംഗം മിനിമോൾ ജോൺ, സണ്ണി കന്നുംകുളമ്പിൽ, ലിജു ഓലിക്കൽ, അരുൺ സക്കറിയ, ലിസി പടിക്കപറമ്പിൽ, മിഥുൻ, ജോസ് പ്ലാക്കാട്ടിൽ, സുജിത്ത്, ജോസ് മുണ്ടക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |