SignIn
Kerala Kaumudi Online
Saturday, 24 October 2026 11.57 AM IST

പള്ളി പെരുന്നാൾ

perunnal
ചാലിശേരി സെന്റ് ഔഗേൻസ് സുറിയാനി പള്ളി പെരുന്നാൾ കൊടിയും സ്ലീബായും.

പട്ടാമ്പി: മലബാർ സ്വതന്ത്ര്യ സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗേൻസ് സുറിയാനി പള്ളി പെരുന്നാൾ സമാപിച്ചു. പെരുന്നാൾ തലേന്ന് സന്ധ്യ നമസ്‌കാരത്തിന് സഭാ പരമാദ്ധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും ഉണ്ടായി. മെത്രപ്പോലീത്ത ധൂപപ്രാർത്ഥന, ആശീർവാദം, കൈ മുത്തും നടത്തി നേർച്ച വിതരണവും ഫേൻസി വെടിക്കെട്ടും ഉണ്ടായി. രാത്രി വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റിക്കാരുടെ പെരുന്നാൾ ആഘോഷം ആരംഭിച്ച് പുലർച്ചെ പള്ളിയിൽ സമാപിച്ചു. വിശുദ്ധ കുർബാനയ്ക്ക് സിറിൾ മോർ ബസേലിയോസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിച്ചു. പെരുന്നാൾ സന്ദേശവും ഉണ്ടായി. വൈകിട്ട് അഞ്ചിന് ഗജവീരമാർ , വാദ്യമേളങ്ങളോട് കൂടിയ പെരുന്നാളുകൾ ദേശങ്ങളിൽ വിളംബരം നടത്തി പള്ളിയിലെത്തി സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL